ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം, പരീക്ഷയ്ക്ക് അധിക സമയം; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി

  • Post category:education / news
  • Reading time:1 min read
You are currently viewing ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം, പരീക്ഷയ്ക്ക് അധിക സമയം; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി

സംസ്ഥാന സർക്കാർ കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി. കൂടുതൽ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഇതിനായി അധിക ചോദ്യങ്ങൾ അനുവദിക്കും. ഇതോടൊപ്പം പരീക്ഷാ സമയം നീട്ടുകായും ചെയ്യും.

ഹാളിനുള്ളിൽ ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ കൂടുതൽ കൂൾ ഓഫ് ടൈം അനുവദിക്കും.അതേപോലെ തന്നെ ജനുവരി ഒന്ന് മുതലുള്ള ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തും. മാർച്ച് 16 വരെ ക്ലാസുകൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏതെല്ലാം പാഠഭാഗമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളിൽ അറിയിക്കും.

0Shares