സംഘടനാ തലത്തിലെ വീഴ്ചകള്‍ കണ്ടെത്തി തിരുത്തണം; കോണ്‍ഗ്രസിന്‍റെ പരാജയ കാരണം ഗ്രൂപ്പ് അതിപ്രസരം: കെ.വി തോമസ്

  • Post category:news
  • Reading time:1 min read
You are currently viewing സംഘടനാ തലത്തിലെ വീഴ്ചകള്‍ കണ്ടെത്തി തിരുത്തണം; കോണ്‍ഗ്രസിന്‍റെ പരാജയ കാരണം ഗ്രൂപ്പ് അതിപ്രസരം:  കെ.വി തോമസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ദയനീയ പരാജയത്തിന് കാരണം ഗ്രൂപ്പ് അതിപ്രസരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും തിരിച്ചടിക്ക് കാരണമായി. നേരത്തേ തന്നെ തിരുത്തലുകള്‍ വരുത്തിയിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറിച്ചായേനെയെന്നും കെ.വി തോമസ് പറഞ്ഞു.

സംഘടനാ തലത്തിലെ വീഴ്ചകള്‍ കണ്ടെത്തി തിരുത്തണമെന്നും കെ.വി തോമസ് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാര്‍ട്ടി വിടുമെന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എറണാകുളം സീറ്റില്‍ മത്സരിക്കുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയമിച്ചത്.

0Shares