ഗ്രീൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പുളിന്റടി 25 ആം വാർഷിക ആഘോഷ നിറവിൽ; മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി; അലി സി.എച്ച് ഉദ്‌ഘാടനം ചെയ്തു

You are currently viewing ഗ്രീൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പുളിന്റടി 25 ആം വാർഷിക ആഘോഷ നിറവിൽ; മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി; അലി സി.എച്ച് ഉദ്‌ഘാടനം ചെയ്തു

ചെർക്കള(കാസറഗോഡ്): ചെങ്കള ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് പുലിന്റടി പ്രദേശത്ത് നിർണ്ണായക ഇടപെടൽ നടത്തുന്ന ഗ്രീൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് 25 ആം വാർഷിക ആഘോഷ നിറവിൽ. ഇതിൻ്റെ ഭാഗമായി 2026/29 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ചെങ്കള പഞ്ചായത്ത്‌ മുസ്ലിംലീഗ് സെക്രട്ടറി അലി സി.എച്ച് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. നിലവിൽ കലാ- കായിക ജീവകാരുണ്യ മേഖലകളിൽ നടത്തുന്ന പ്രവർത്തനത്തിന് പുറമെ കൂടുതൽ ജനകീയ വിഷയങ്ങളിലും ക്ലബ് ഇടപെടൽ നടത്തണമെന്ന് അലി സി.എച്ച് പറഞ്ഞു. ക്ലബ്ബിലെ പ്രവർത്തനം വിപുലപ്പെടുത്തേണ്ടതുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം കലാ- കായിക രംഗത്തും കൂടുതൽ ശ്രദ്ധ ചെലുത്തണം. യുവതലമുറയെ ലഹരിയിൽ നിന്നും അകറ്റാനും ലഹരിക്കെതിരെ പോരാടാനും പ്രാപ്തരാക്കണം. കലാ- കായിക വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് വേണ്ട പിന്തുണ ക്ലബ്ബ് ഉറപ്പ് വരുത്തണം. ക്ലബ്ബിലേക്ക് പുതു തലമുറയെ ക്ഷണിക്കുകയും മെംബർഷീപ്പ് നൽകി ഭഗവത്താക്കുകയും വേണം. ജനകീയ വിഷയങ്ങളിൽ ഇടപെടൽ നടത്തി മറ്റുള്ളവർക്ക് മാതൃകയാകണമെന്നും അലി കൂട്ടിച്ചേർത്തു.

ഹാരീസ് UP അധ്യക്ഷനായി. 5 ആം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അഷ്‌റഫ്‌ ആലങ്കോൾ, ഹസൈനാർ എ.കെ, സലീം, നിയാസ്, ബഷീർ, കെ.കെ അഹ്മദ് തുടങ്ങിയവർ സംസാരിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കി പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു. മണ്മറഞ്ഞ മഞ്ചേശ്വരം മുൻ MLA പി.ബി അബ്ദുൽ റസാഖ്, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും അഞ്ചാം വാർഡ് മെമ്പറും ആയിരിക്കെ അദ്ദേഹത്തിൻ്റെ ശ്രമം ഫലമായി യുവാക്കളുടെ കുട്ടയിമ ഉണ്ടാക്കി 2001 ലാണ് ഗ്രീൻ സ്റ്റാർ ആർട്സ് /സ്പോർട്സ് ക്ലബ്ബ് പുളിന്റടിക്ക് തുടക്കം കുറിച്ചത്. 2026 ൽ എത്തി നിൽക്കുമ്പോൾ 25 വർഷത്തെ ഓർമ്മകളാണ് ക്ലബ്ബിൻ്റെ പ്രവർത്തന നേട്ടം.

0Shares