
കാസര്‍കോട്: ജില്ലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം ചെയ്യുന്നതിന് പഞ്ചായത്തുകള്‍/ മുനിസിപ്പാലിറ്റികള്‍ ഏര്‍പ്പെടുത്തുന്ന ടാങ്കര്‍ ലോറികളില്‍ ജി.പി.എസ്. സംവിധാനം ഘടിപ്പിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവ ജില്ലാ ഓഫീസ്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം.
ക്വട്ടേഷനില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള തുകയും ജി.പി.എസ്. ൻ്റെ പ്രതിമാസ വാടകയും രേഖപ്പെടുത്തണം.
രേഖപ്പെടുത്തുന്ന നിരക്ക് എല്ലാ ചെലവുകളും നികുതികളും ലേബര്‍ ചാര്‍ജും ഉള്‍പ്പെടെയുള്ള ആകെ തുകയായിരിക്കണം.

ജി.പി.എസ് ആവശ്യപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടേണ്ടതും സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന കാലയളവില്‍ പ്രവര്‍ത്തനക്ഷമമായ ജി.പി.എസ് തടസ്സം കൂടാതെ ലഭ്യമാക്കേണ്ടതുമാണ്. ഈ ക്വട്ടേഷന്‍ പ്രകാരം ജില്ലാതലത്തില്‍ അംഗീകരിക്കുന്ന നിരക്കില്‍ ജി.പി.എസ് ലഭ്യമാക്കേണ്ടതും, ആയതിൻ്റെ വക പ്രസ്തുത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും.
ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ വച്ചോ ഗ്രാമപഞ്ചായത്തുകളില്‍/മുനിസിപ്പാലിറ്റികളില്‍ നേരിട്ടെത്തിയോ ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മാര്‍ച്ച് 20ന് ഉച്ചക്ക് രണ്ട് മണിക്കുള്ളില്‍ കാസര്‍കോട് സിവില്‍ സ്റ്റേഷന്‍വളപ്പിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ലഭ്യമാകുന്ന ക്വട്ടേഷനുകള്‍ 20ന് വൈകീട്ട് മൂന്നിന് തത്സമയം ഹാജരായിട്ടുള്ള ക്വട്ടേഷന്‍കാരുടെ സാന്നിദ്ധ്യത്തില്‍ തുറന്നു പരിശോധിക്കും.
