ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണം; കേരള ഗവര്‍ണറുടെ പ്രസ്‌താവന ഭരണഘടന പദവിക്ക് യോജിക്കാത്തതതാണെന്ന്‌ സി.പി. എം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണം; കേരള ഗവര്‍ണറുടെ പ്രസ്‌താവന ഭരണഘടന പദവിക്ക് യോജിക്കാത്തതതാണെന്ന്‌ സി.പി. എം

കേരള ഗവര്‍ണറുടെ പ്രസ്‌താവന ഭരണഘടന പദവിക്ക് യോജിക്കാത്തതതാണെന്ന്‌ സി.പി.ഐ എം പി.ബി. കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. രാഷ്‌ട്രപതി ഇടപെട്ട്‌ ഗവർണറെ തിരുത്തണമെന്നും പി.ബി പ്രസ്‌താവനയിൽ പറഞ്ഞു.

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് രാഷ്ട്രപതി ഗവർണറെ തടയണമെന്നും പി.ബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രസ്‌താവനയിലൂടെ ഗവർണറുടെ രാഷ്‌ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്‌. എൽ.ഡി.എഫ്‌ സർക്കാരിനോടുള്ള വിദ്വേഷവും ഇതിലൂടെ വ്യക്തമാകുന്നു.

ആക്ഷേപം ഉയർത്തുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന അസാധാരണ ഭീഷണിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വിറ്ററിലൂടെ നടത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും- ​ഗവർണർ ട്വീറ്റ് ചെയ്തു.

0Shares