
മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിച്ചിട്ടും എതിർക്കാത്ത മലയാളി മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളെ മാത്രം പ്രത്യേകം കാണും. വിമർശനങ്ങളിൽ മാധ്യമ പ്രവർത്തകർ മൗനം പാലിച്ചുവെന്നും ഗവർണർ വിമർശിച്ചു.
ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിനെത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു മലയാളി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടുളള ഗവർണറുടെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനങ്ങളോട് മാധ്യമ പ്രവർത്തകർ മൗനം പാലിച്ചു. ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയില്ല എന്നും ഗവർണർ കുറ്റപ്പെടുത്തി. മാധ്യമ പ്രവർത്തകരോട് ഇനി സംസാരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ഡൽഹി കേരളാ ഹൗസിൽ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് പ്രത്യേകം സമയം അനുവദിക്കുകയും ചെയ്തു.
