
കുറ്റിക്കോൽ/കാസർകോട്: കേരള സർക്കാർ നടപ്പാക്കുന്ന യുവകേരളം പദ്ധതിലൂടെ സൗജന്യ തൊഴിൽ പരിശീലനം രണ്ടാമത് ബാച്ച് ആരംഭിക്കുന്നു. പത്താംതരം പഠനം പൂർത്തിയാക്കിയ 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് അപേക്ഷിക്കാം.
റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നിരവധി കോഴ്സുകൾ വിജയകരമായി നാപ്പിലാക്കിക്കൊണ്ടിരിക്കുന്ന കുടുംബശ്രീ വഴിയാണ് പഠന പ്രവർത്തനം നടപ്പിലാക്കുന്നത്.
പ്രത്യകതകൾ: സൗജന്യ കമ്പ്യൂട്ടർ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, സോഫ്റ്റ് സ്കിൽ, ട്രെയിനിങ് പീരീഡിൽ സൗജന്യ ടാബ്ലറ്റ് കമ്പ്യൂട്ടർ. യൂണിഫോം, സ്റ്റഡി മെറ്റീരിയൽ, ഭക്ഷണം, താമസം, തുടങ്ങിയവ സൗജന്യമായിരിക്കും.

ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റിനോടൊപ്പം, സർക്കാർ നിർദേശിച്ചിട്ടുള്ള സാലറിയോടെ ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ 100% ജോലി ലഭിക്കുന്ന കോഴ്‌സുകളാണ് നൽകുന്നത്. SAMVIT EDUCATIONAL TRUST ഡോൺ ബോസ്കോ ചുള്ളിക്കരയിൽ നടത്തുന്ന ഈ ട്രെയിനിംഗ് പ്രോഗ്രാമിനെകുറിച്ച് കൂടുതൽ വിവരങ്ങൾക്ക്:9544091917.
ഡിസംബർ 29,30 തീയതികളിൽ പുതിയ ബാച്ചിലേക്ക് സ്പോട്ട് അഡ്മിഷൻ നൽകുന്നു. പരിശീലന ക്ലാസ് ചുള്ളിക്കര ഡോൺ ബോസ്കോയിൽ വെച്ചാണ് നടത്തുന്നത്.
