ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും എതിര്; സ്വവർഗ്ഗവിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

  • Post category:national / news
  • Reading time:1 min read
You are currently viewing ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും എതിര്; സ്വവർഗ്ഗവിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

സ്വവർ​​ഗ്ഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്.

1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധ്യമല്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ല.

ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ ഭരണഘടന നല്കുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിനുള്ളതല്ല. സ്വവർഗ്ഗ വിവാഹം മൗലികാവകാശത്തിൻ്റെ ഭാഗമല്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

0Shares