
സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതംപുനഃക്രമീകരിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിങ്ങൾക്ക് കിട്ടിവന്ന ആനുകൂല്യം സർക്കാർ ഇല്ലാത്താക്കിയെന്ന് അദ്ദേഹം പറഞ്ഞു. സച്ചാർ കമ്മീഷൻ ശുപാർശ പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ ലഭിക്കുന്ന ആനുകൂല്യമാണ് സർക്കാർ ഇല്ലാതാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് പിന്നോക്കാവസ്ഥ നേരിട്ട ഇന്ത്യയിലെ പ്രബല ന്യൂനപക്ഷത്തിന് ലഭിച്ച ആനുകൂല്യമാണ് സർക്കാർ ഇല്ലാതാക്കിയതെന്നും കുഞ്ഞിലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ആനുകൂല്യം നൽകണം എന്നുണ്ടെങ്കിൽ ആരും എതിരല്ല. ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രത്യേക സ്കീം ആയിരുന്നു ഉചിതമെന്നും അദ്ദേഹം കൂട്ടിചേർത്തു. സച്ചാർ ആനുകൂല്യം കേരളം അവസാനിപ്പിക്കുകയാണ്. ന്യൂനപക്ഷ ജനവിഭാഗത്തിന് പ്രത്യേക സ്കീം നൽകിയാൽ മതിയെന്ന് സർവ്വകക്ഷിയോഗത്തിൽ പറഞ്ഞിരുന്നു.
