ഓൺലൈൻ സുരക്ഷിതത്വം ഉറപ്പാക്കൽ: 18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ ഇനി നൽകില്ലെന്ന് ഗൂഗിൾ

  • Post category:news
  • Reading time:1 min read
You are currently viewing ഓൺലൈൻ സുരക്ഷിതത്വം ഉറപ്പാക്കൽ: 18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ ഇനി നൽകില്ലെന്ന് ഗൂഗിൾ

18 വയസ്സിന് താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ ഇനി നൽകില്ലെന്ന് ഗൂഗിൾ. ഇതിൻ്റെ ഭാഗമായി 18 വയസിൽ താഴെ പ്രായമുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിലേക്ക് വ്യക്തിയുടെ താൽപര്യങ്ങളുടേയും മറ്റും അടിസ്ഥാനത്തിൽ പരസ്യവിവരണം നടത്തുന്നത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ.

18 വയസിൽ താഴെയുള്ള കൗമാരക്കാർക്കും കുട്ടികൾക്കും ഓൺലൈൻ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം ഉപഭോക്താക്കൾക്ക് അധിക സുരക്ഷ നൽകുന്ന പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരുന്നു.

പുതിയ ഫീച്ചർ അനുസരിച്ച് ഗൂഗിൾ ഡ്രൈവിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ സംബന്ധിച്ച് ഗൂഗിൾ അപകടമുന്നറിയിപ്പ് നൽകും.ഡൗൺലോഡ് ചെയ്യാൻ പോകുന്ന ഫയലുകൾക്ക് മുകളിലായി നൽകുന്ന ബാനറിലാണ് മുന്നറിയിപ്പുണ്ടാവുക.

0Shares