
ന്യൂഡൽഹി: രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാര്‍ക്കുമുള്ള ഒരു സമ്പാദ്യമാണ് പ്രൊവിഡന്‍റ് ഫണ്ട്. സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി ഏവരും കാണുന്നത് പ്രൊവിഡന്‍റ് ഫണ്ട് തന്നെയാണ്. ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇപിഎഫ്‌ഒ അംഗങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പലിശ പണം കൈമാറാന്‍ പോകുന്നു. രാജ്യത്തെ ആറ് കോടിയിലധികം ആളുകള്‍ക്കാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക. കേന്ദ്രസര്‍ക്കാരിന്‍റെ പ്രഖ്യാപനം അനുസരിച്ച് 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ 8.1% ആണ് EPFO പലിശനിരക്ക്. ഇത് കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ആ അവസരത്തിലും അക്കൗണ്ടില്‍ 40,000 രൂപ എത്തുന്നത് എങ്ങിനെയെന്ന് അറിയാം.

അതായത് നിങ്ങളുടെ പി.എഫ് അക്കൗണ്ടില്‍ 5 ലക്ഷം രൂപയുണ്ടെങ്കില്‍ ഏകദേശം 40,000 രൂപ പലിശയായി ലഭിക്കും. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇ.പി.എഫ്.ഒ ഇതുവരെ നടത്തിയിട്ടില്ലെങ്കിലും ഈ മാസം അതായത് ജൂണ്‍ 30നകം പലിശ തുക അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രൊവിഡന്‍റ് ഫണ്ട് എന്ന ഈ സമ്പാദ്യം സര്‍ക്കാര്‍ പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്നു. ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും. ഇതാണ് പിന്നീട് വലിയ തുകയായി തിരികെ ലഭിക്കുന്നത്.
