സ്വർണക്കടത്ത്: കേസുമായി ബന്ധപ്പെട്ട് ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ; എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ല : എം.വി ഗോവിന്ദൻ

  • Post category:news
  • Reading time:1 min read
You are currently viewing സ്വർണക്കടത്ത്: കേസുമായി ബന്ധപ്പെട്ട്  ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ; എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ല : എം.വി ഗോവിന്ദൻ

ഇതിനകം വിവാദമായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.എൻ രവീന്ദ്രനെയല്ല ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ എന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദൻ.അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ്.

കേസന്വേഷണം എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവ്ലിൻ എന്ന ഒരു കേസില്ലെന്നും കോടതിയിലുള്ളത് അപ്പീൽ മാത്രമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി .എഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും എം.വി ഗോവിന്ദൻ കണ്ണൂരില്‍ വ്യക്തമാക്കി.

0Shares