തിരുവനന്തപുരത്ത് നടന്നത് വൻ സ്വർണ്ണവേട്ട; ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് ഇതാദ്യം; പിടികൂടിയ സ്വർണം 30 കിലോയോളം

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് നടന്നത് വൻ സ്വർണ്ണവേട്ട; ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് ഇതാദ്യം; പിടികൂടിയ സ്വർണം 30 കിലോയോളം

ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് വൻ സ്വർണവേട്ട. തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ വൻതോതിൽ സ്വർണം കണ്ടെത്തി. വിമാനത്താവളത്തിൽ എയർ കാർഗോയിൽ പിടികൂടിയ സ്വർണം 30 കിലോയോളം വരും. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്.

ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് ഇതാദ്യമായാണ്. . അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

യു.എ.ഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം മണക്കാടാണ്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് പാക്കേജ് ആയി എത്തിയതിനാല്‍ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് സ്വര്‍ണം പിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

0Shares