‘വരൂ സ്വർണം വാരിക്കൂട്ടാൻ’; സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്, വില 46,000ലേക്ക്, ആറ് ദിവസത്തിനിടെ കുറഞ്ഞത് 760 രൂപ

  • Post category:business / Kerala / news
  • Reading time:1 min read
You are currently viewing ‘വരൂ സ്വർണം വാരിക്കൂട്ടാൻ’; സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്, വില 46,000ലേക്ക്, ആറ് ദിവസത്തിനിടെ കുറഞ്ഞത് 760 രൂപ

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില തിങ്കളാഴ്‌ച കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 46,240 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില.

Courtesy: BPGuideIndia

കഴിഞ്ഞ ചൊവ്വാഴ്‌ച സ്വര്‍ണവില വീണ്ടും 47000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ ബുധനാഴ്‌ച 200 രൂപയും വ്യാഴാഴ്‌ച 320 രൂപയുമാണ് കുറഞ്ഞത്. വെള്ളിയാഴ്‌ച 80 രൂപ കൂടി കുറഞ്ഞ ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് തിങ്കളാഴ്‌ച വീണ്ടും കുറഞ്ഞത്.

0Shares