കര്‍ണാടകയില്‍ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഗോഡ്സെയുടെ പോസ്റ്റര്‍ ഉയര്‍ത്തിയ സംഭവം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

  • Post category:national / news
  • Reading time:1 min read
You are currently viewing കര്‍ണാടകയില്‍ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഗോഡ്സെയുടെ പോസ്റ്റര്‍ ഉയര്‍ത്തിയ സംഭവം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ചിത്രദുര്‍ഗ / കര്‍ണാടക: ചിത്രദുര്‍ഗ നഗരത്തില്‍ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ നാഥുറാം വിനായക് ഗോഡ്‌സെയുടെ പോസ്റ്റര്‍ ഉയര്‍ത്തി കാണിച്ച സംഭവത്തില്‍ കര്‍ണാടക പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു. ഐ.പി.സി സെക്ഷന്‍ 505 (1) (സി), 505 1 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ചിത്രദുര്‍ഗയിലെ ജോഗിമാട്ടി റോഡില്‍ താമസിക്കുന്ന ഹനുമന്തപ്പയുടെ പരാതിയെ തുടര്‍ന്നാണ് കേസ്.

ഒക്ടോബര്‍ എട്ടിന് ചിത്രദുര്‍ഗയില്‍ വിശ്വഹിന്ദു പരിഷത്തിൻ്റെ നേതൃത്വത്തില്‍ നടത്തിയ ഗണേശ വിഗ്രഹ നിമജ്ജന ഘോഷ യാത്രയ്ക്കിടെയാണ് സംഭവം.

One of the participants seen carrying a poster of Nathuram Godse during the procession of Ganesha in Shivamogga on Friday. | Photo Credit: SPECIAL ARRANGEMENT Courtesy: The Hindu

വിശ്വാസി സമൂഹത്തിൻ്റെ ഘോഷയാത്രയ്ക്കിടയില്‍ പോലും ഗോഡ്‌സെയുടെ പോസ്റ്ററുകള്‍ ഉയര്‍ത്തികാണിച്ച് സമൂഹത്തിലെ സമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പരാതി.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. വീര്‍ സവര്‍ക്കര്‍, ശരത് മടിവാള്‍, ഹര്‍ഷ, നാഥുറാം ഗോഡ്‌സെ എന്നിവരുടെ പോസ്റ്ററുകള്‍ ഉയര്‍ത്തി കാണിച്ച് ചില യുവാക്കള്‍ നൃത്തം വെച്ച സംഭവം വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

0Shares