മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയില്‍ എത്തിക്കാൻ ആടുജീവിതം വരുന്നു; വൈറലായി പോസ്റ്റർ ചിത്രം

You are currently viewing മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയില്‍ എത്തിക്കാൻ ആടുജീവിതം വരുന്നു; വൈറലായി പോസ്റ്റർ ചിത്രം

മലയാളികളെ ഏറെ സ്വാധീനിച്ച ഒരു നോവല്‍ ഉണ്ടെങ്കില്‍ അത് ബെന്യാമിൻ്റെ ആടുജീവിതമാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ എഴുത്തുകാരൻ ഭാവനകള്‍ ചേര്‍ത്തെഴുതിയപ്പോള്‍ പുസ്തകം താഴെ വെക്കാതെയാണ് പ്രേക്ഷകര്‍ വായിച്ചു തീര്‍ത്തത്.

അതേ നോവല്‍ ഒരു സിനിമയായി വരുന്നെന്നും, പൃഥ്വിരാജ് അതിലെ നായകനായ നജീബ് ആകുന്നുവെന്നും കേട്ടപ്പോള്‍ മലയാള സിനിമാ ആസ്വാദകര്‍ വലിയ സന്തോഷത്തിലായിരുന്നു. സിനിമയുടെ ഓരോ അപ്‌ഡേറ്റും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ വരവേറ്റത്. സംവിധായകൻ ബ്ലെസിയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സംവിധാന സംരംഭമാണ് ആടുജീവിതം എന്നതും ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്.

ഇപ്പോഴിതാ പൃഥ്വിരാജിൻ്റെ ആരാധക ഗ്രൂപ്പില്‍ വന്ന സിനിമയുടെ ഒരു ഫാൻമെയ്‌ഡ്‌ പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയില്‍ എത്തിക്കാൻ ആടുജീവിതം വരുന്നു എന്ന ടാഗ് ലെയ്‌നോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ പൃഥ്വിരാജിൻ്റെ ലുക്ക് തന്നെയാണ് ഹൈലൈറ്റ് ചെയ്‌തിരിക്കുന്നത്. വര്‍ഷങ്ങളോളം പൃഥ്വി ഈ സിനിമയ്ക്ക് വേണ്ടി തൻ്റെ കരിയര്‍ തന്നെ മാറ്റി വെച്ചിട്ടുണ്ടെന്നാണ് നടൻ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, ചിത്രം മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയിലേക്ക് ഉയര്‍ത്തുമെന്ന് തന്നെയാണ് പ്രേക്ഷകര്‍ വിശ്വസിക്കുന്നത്. അത്രത്തോളം പ്രോമിസിംഗ് ആയ ട്രൈലെര്‍ ആയിരുന്നു പുറത്തു വന്നതും. ബെന്യാമിൻ്റെ കഥ തിരക്കഥ ആക്കിയിരിക്കുന്നത് സംവിധായകൻ ബ്ലെസി തന്നെയാണ്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

0Shares