പ്രധാനമന്ത്രിയുടെ സന്ദർശനം; തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ പ്രതിഷേധം

  • Post category:national / news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രിയുടെ സന്ദർശനം; തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. കോൺഗ്രസിൻ്റെയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. #gobackmodi ഹാഷ്ടാഗിൽ സാമൂഹ മാധ്യമങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോൺഗ്രസിൻ്റെ പ്രതിഷേധം.

കോൺഗ്രസ് ഒഴികെ മറ്റ് ഭരണമുന്നണി കക്ഷികളാരും പ്രത്യക്ഷ പ്രതിഷേധത്തിനില്ല. ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെർമിനൽ മോദി ഉദ്ഘാടനം ചെയ്യും. 1260 കോടി രൂപ ചെലവിലാണ് ടെർമിനലിൻ്റെ ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയത്. ഇപ്പോൾ തന്നെ തീവ്ര നിലപാടുള്ള ചില ദ്രാവിക സംഘടനകൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. വള്ളുവർ കോട്ടം കേന്ദ്രീകരിച്ചാണ് കോൺഗ്രസ് പ്രധാനമായും പ്രതിഷേധിക്കുന്നത്.

കറുത്ത കുപ്പായം ധരിച്ചും കരിങ്കൊടിയേന്തിയുമാണ് പ്രതിഷേധക്കാരെത്തിയിരിക്കുന്നത്. ഡി.എം.കെയുടെ മാതൃ സംഘടനയായ ദ്രാവിഡർ കഴകത്തിൻ്റെ പ്രതിഷേധമുണ്ട്. എന്നാൽ ഡി.എം.കെയുടെ രാഷ്ട്രീയ പാർട്ടി പ്രത്യക്ഷ പ്രതിഷേധത്തിനില്ല.

0Shares