ആഗോളതലത്തിൽ ബോക്‌സ് ഓഫീസ് കളക്ഷൻ 350 കോടിയിലേക്ക്; 300 കോടി ക്ലബ്ലിലെത്തുന്ന ആറാമത്തെ തമിഴ് സിനിമയായി പൊന്നിയിൻ സെൽവൻ

  • Post category:entertainment
  • Reading time:1 min read
You are currently viewing ആഗോളതലത്തിൽ  ബോക്‌സ് ഓഫീസ് കളക്ഷൻ 350 കോടിയിലേക്ക്; 300 കോടി ക്ലബ്ലിലെത്തുന്ന ആറാമത്തെ തമിഴ് സിനിമയായി പൊന്നിയിൻ സെൽവൻ

വിഖ്യാത തമിഴ് സാഹിത്യകാരൻ കല്‍ക്കിയുടെ നോവലിനെ ആധാരമാക്കി മണിരത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. ആഗോളതലത്തിൽ ബോക്‌സ് ഓഫീസ് കളക്ഷൻ 350 കോടിയിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്ന് മാത്രം 130 കോടിയാണ് സിനിമയുടെ കളക്ഷൻ.

തമിഴ്നാട്ടിൽ നിന്ന് ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രമായിരിക്കുകയാണ് പൊന്നിയിൻ സെൽവൻ. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ 3.70 കോടി നേടിയ ചിത്രം രണ്ടാം ദിനത്തിൽ മൂന്ന് കോടിയിലധികം കളക്ഷൻ സ്വന്തമാക്കി. ആറ് ദിവസം കൊണ്ട് 318 കോടി രൂപ കളക്ഷനായിരുന്നു നേടിയത്. എട്ട് ദിവസം പിന്നിട്ടപ്പോൾ 325 കോടി രൂപ കളക്ഷനിലാണ് നിലവിൽ കളക്ഷൻ എത്തിനിൽക്കുന്നത്.

ട്രേഡ് അനലിസ്റ്റ് ട്രിനാഥിൻ്റെ ട്വിറ്റർ പോസ്റ്റുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. 300 കോടി ക്ലബ്ലിലെത്തുന്ന ആറാമത്തെ തമിഴ് ചിത്രമാണ് പിഎസ്-1. എന്തിരൻ, 2.0, കബാലി, ബിഗിൽ, വിക്രം എന്നീ ചിത്രങ്ങളാണ് നേരത്തെ 300 കോടി ക്ലബ്ബിൽ കയറിയത്. 2.0, വിക്രം എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷൻ മാത്രമാണ് ഇനി പിഎസ് -1 മറികടക്കാനുള്ളത്. ഐശ്വര്യറായ് ബച്ചൻ, ചിയാൻ വിക്രം, തൃഷ, ജയംരവി, കാർത്തി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ജയറാം, പ്രഭു, യുവനടി ഐശ്വര്യലക്ഷ്മി എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.

0Shares