
ജലദോഷം, ചുമ, ദഹന പ്രശ്‌നങ്ങള്‍, വയറുവേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി കഴിക്കുന്നത് പരിഹാരമാകാറുണ്ട്. ഇഞ്ചിയിട്ട ചായ കുടിച്ച് പനിയകറ്റുകയും, ഇഞ്ച് നീര് കുടിച്ച് ദഹനക്കേടിന് പരിഹാരം കാണുകയുമെല്ലാം ചെയ്യും. ഓക്കാനം, വയറിളക്കം, ഛര്‍ദ്ദി എന്നിവയ്‌ക്കും ഒരു പരിധിവരെ ഇഞ്ചി ആശ്വാസം നല്‍കും.
എന്നാല്‍ ഏറെ ഗുണമുണ്ടെന്ന് കരുതി ഇഞ്ചി അമിതമായി കഴിച്ചാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ. ഇഞ്ചി പൊതുവെ ശരീരത്തിന് ചൂട് നല്‍കുന്ന പദാര്‍ത്ഥമാണ്. അതുകൊണ്ട് തന്നെ അമിതമായി ഇഞ്ചി കഴിച്ചാല്‍ അത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. നെഞ്ചെരിച്ചില്‍, വയറിളക്കം എന്നിവയ്‌ക്ക് ഇഞ്ചിയുടെ അമിത ഉപഭോഗം കാരണമാകാം.

ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത: അധികമായി ഇഞ്ചി കഴിക്കുന്നത് മൂലം ഗര്‍ഭാശയം സങ്കോചിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണികളുടെ ദൈനംദിന ഭക്ഷണത്തില്‍ ഇഞ്ചി അമിതമായി ഉള്‍പ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലത്. കൂടാതെ അതികഠിനമായ നെഞ്ചെരിച്ചിലിനും ഇഞ്ചി കാരണമായേക്കും. ഇത് ഗര്‍ഭിണികള്‍ക്ക് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാകും.
ഹൃദയ പ്രശ്നങ്ങള്‍
വളരെയധികം ഇഞ്ചി കഴിക്കുന്നത് ഹൃദയസ്പന്ദനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കാഴ്‌ച മങ്ങുക, ഉറക്കമില്ലായ്‌മ എന്നിവയ്‌ക്ക് കാരണമായേക്കും. അതുവഴി രക്തസമ്മര്‍ദ്ദം കുറയുന്നതിനും ഹൃദയാഘാതത്തിനുള്ള സാധ്യതയയും വര്‍ധിക്കും.
വയറുവേദന
ദഹനക്കേടും വയറ്റിലെ മറ്റ് പ്രശ്നങ്ങളും സുഖപ്പെടുത്താന്‍ ഇഞ്ചി സഹായിക്കുന്നത് പോലെ തന്നെ അമിതമായ ഇഞ്ചിയുടെ ഉപയോഗം ഇതേ പ്രശ്നങ്ങള്‍ക്ക് തന്നെ കാരണമായേക്കാമെന്നാണ് പറയപ്പെടുന്നത്. വയറ്റില്‍ പിത്തരസം ഉത്പാദിപ്പിക്കാന്‍ ഇഞ്ചിക്ക് കഴിയും. ഇത് ആമാശയത്തിൻ്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അതുമൂലം ചിലപ്പോള്‍ വയറുവേദനയും സംഭവിച്ചേക്കാം. വയറ്റിനുള്ളില്‍ ആസിഡ് ഉത്പാദിപ്പിക്കുന്നതിനും ഇഞ്ചി കാരണമാകാറുണ്ട്.
പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല
അമിതമായ ഇഞ്ചി ഉപയോഗം പ്രമേഹ രോഗികളെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കാരണം ഇഞ്ചി രക്തസമ്മര്‍ദ്ദം കുറയുന്നതിന് കാരണമാകാറുണ്ട്. ഇതുമൂലം തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടേക്കാം. രക്തസ്രാവത്തിന് കാരണമാകാം: ആര്‍ത്തവ സംബന്ധമായോ മറ്റോ നിങ്ങള്‍ ബ്ലീഡിംഗ് നേരിടുന്നുണ്ടെങ്കില്‍ ഇഞ്ചി കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇഞ്ചി കഴിക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക.
ചര്‍മ്മത്തില്‍ തിണര്‍പ്പുകള്‍ രൂപപ്പെടാം
ഇഞ്ചി എല്ലാവരുടെ ശരീരത്തിനും ചിലപ്പോള്‍ അനുയോജ്യ ആകണമെന്നില്ല. ചിലര്‍ക്ക് ഇഞ്ചി അലര്‍ജിയുണ്ടാക്കിയേക്കാം. ഇത് ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നു.
