മുളിയാറിൽ ജനവാസ കേന്ദ്രത്തിൽ നാടിനെമുൾമുനയിൽ നിർത്തിയ ഭീമൻ കാട്ടുപന്നിയെ വെടിവെച്ച്കൊന്നു; വെടിവെച്ചത് ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ

  • Post category:local news
  • Reading time:1 min read
You are currently viewing മുളിയാറിൽ ജനവാസ കേന്ദ്രത്തിൽ നാടിനെമുൾമുനയിൽ നിർത്തിയ ഭീമൻ കാട്ടുപന്നിയെ വെടിവെച്ച്കൊന്നു; വെടിവെച്ചത്  ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ

കാസർകോട്: ജില്ലയിലെ അൻപതാമത്തെ കാട്ട് പന്നിയെ വെടിവെച്ച്കൊന്നു. ഡിവിഷണൽ ഫോറസ്റ്റ്ഓഫീസർ പി.ധനേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഇന്ന്പുലർച്ചെ മുളിയാർ പഞ്ചായത്തിലെ നുസ്രത്ത്നഗറിൽ വെച്ച് വനം – വന്യജീവി വകുപ്പ്ഷൂട്ടർ ബി.അബ്ദുൾഗ്ഫൂർ വെടിവെച്ച്കൊല്ലുകയായിരുന്നു. ജില്ലയിൽ ഇത് വരെ കൊല്ലപ്പെട്ട കാട്ട്പന്നികളുടെ എണ്ണം ഇതോടെ അൻപതായി.

ഒരു റൗണ്ട് വെടി വെച്ചപ്പോൾ പന്നി ഷൂട്ടർക്ക് നേരെ തിരിയുകയും അക്രമിക്കാൻ മുതിരുകയും ചെയ്തു. തന്ത്രപൂർവ്വമായ നീക്കത്തിലൂടെ, ഉടൻ വീണ്ടും വെടിവെച്ച്കീഴ്പ്പെടുത്തുകയായിരുന്നു. കാട്ട് പന്നിക്ക് രണ്ടരക്വിന്റൽ തൂക്കംവരുമെന്ന് വനം വകുപ്പ് ഉദ്യാഗസ്ഥർ പറഞ്ഞു.

റെയ്ഞ്ച്ഓഫീസർ സോളമൻ ജോർജ് , ഫോറസ്റ്റ് ഓഫീസർമാരായ എൻ.വി സത്യൽ, കെ.ജയകുമാർ, എം.പിരാജു, ബീറ്റ്ഓഫീസർ കമറുന്നിസ്സ ,ഗോഗുൽ ദാസ്ആർ.ആർ.ട്ടി അംഗങ്ങളായ അബുല്ലകുഞ്ഞി കുളത്തൂർ,സനൽ,ലൈജു, രാജൻ,വിജയൻ, ലോഹി,സുധീഷ്,നിവേദ് എന്നിവർസംഘത്തിൽഉണ്ടായിരുന്നു.

0Shares