ഗാസയിലെ ജനവാസ മേഖലയിൽ ഇസ്രായേൽ ആക്രമണം; 71 ഫലസ്തീനികൾ കൊല്ലപ്പെട്ടു

  • Post category:international / news
  • Reading time:1 min read
You are currently viewing ഗാസയിലെ ജനവാസ മേഖലയിൽ ഇസ്രായേൽ ആക്രമണം; 71 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസ (ഖാൻ യൂനിസ്): ഗാസയിലെ ജനവാസ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 71 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിൽ ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ 289 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ സൈന്യം മാനുഷിക പരിഗണന ലംഘിക്കുന്നു. അഭയാർത്ഥികൾക്ക് നേരെയാണ് ആക്രമണം നടന്നത് എന്നും അവർ പറഞ്ഞു.

ഹമാസിൻ്റെ സൈനിക വിഭാഗത്തിൻ്റെ തലവൻ മുഹമ്മദ് ഡീഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഒരു ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദിവസം മുഴുവൻ സുരക്ഷാ ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഗാസയിൽ നടന്ന ആക്രമണം ഭീകരമാണ്. ഒരു “ഭൂകമ്പം” ഉണ്ടായപോലെയാണ് പ്രദേശം. കെട്ടിടാവശിഷ്ട്ടവും അതിൽ പെട്ടുപോയ രക്തം വാർന്നൊലിക്കുന്ന കൊറേ മനുഷ്യരും ഇതുവരെ 38,000 ഫലസ്തീനികളെ കൊന്നൊടുക്കിയതായി ഹമാസ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

0Shares