
സായ് പല്ലവി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഗാർഗി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ മേക്കിങ് ക്ലിപ്പും ഒപ്പം പുറത്തുവിട്ടിട്ടുണ്ട്.സായ് പല്ലവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. നടി ഐശ്വര്യ ലക്ഷ്മിയാണ് ഗാർഗിയുടെ നിർമ്മാണം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴ്, കന്നഡ, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയ്ക്കായി ഡബ്ബ് ചെയ്തിരിക്കുന്നത് സായ് പല്ലവി തന്നെയാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഐശ്വര്യ ലക്ഷ്മിക്കൊപ്പം രവിചന്ദ്രൻ രാമചന്ദ്രൻ, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവരും ചേർന്നാണ് ഗാർഗിയുടെ നിർമ്മാണം. നാനി നായകനായെത്തിയ ശ്യാം സിംഘ റോയിയാണ് സായി പല്ലവിയുടേതായി അവസാനം പുറത്തിങ്ങിയ ചിത്രം.
ഈ സിനിമയിൽ മൈത്രി എന്ന ദേവദാസിയെയാണ് സായ് അവതരിപ്പിച്ചത്.കഥാപാത്രത്തിൻ്റെ വാർദ്ധക്യകാലം അവതരിപ്പിക്കാനായി മണിക്കൂറുകളോളം മേക്കപ്പ് ചെയ്യുന്ന സായ് പല്ലവിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. റാണാ ദഗുബാട്ടി നായകനാകുന്ന വിരാട പർവമാണ് ഇനി റിലീസ് ചെയ്യാനുള്ള സായ് പല്ലവിയുടെ ചിത്രം. വേണു ഉദുഗുല സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഒന്നിന് റിലീസ് ചെയ്യും.
