
കാസർകോട്: ജനറൽ ആശുപത്രിയിൽ ഗാന്ധിജയന്തി ദിനം ശുചീകരണ ദിനമായി ആചരിച്ചു. എൽ ബി എസ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ, മാലിക്കുദീനാർ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ, കാസർകോട് സിച്ച് സെൻ്റർ പ്രവർത്തകർ, വൈററ് ഗാർഡ് പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ജനറൽ ആശുപത്രിയിലെ ജീവനക്കാർ സ്റ്റാഫ് കൗൺസിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സേവനദിനമായി ആചരിച്ചത്.

ശുചീകരണത്തിൻ്റെ ഉൽഘാടന പരിപാടി കാസർകോട് നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്‌തു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജമാൽ അഹമ്മദ്.എ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റാഫ് കൗൺസിൽ പ്രസിഡൻ്റ് ഡോക്ടർ സുനിൽ ചന്ദ്രൻ പി.വി സ്വാഗതം പറഞ്ഞു.
ഡോ.വെങ്കിട ഗിരി, ഡോ.ജനാർദ്ദന നയിക്, ഫാർമസിസ്റ്റ് ഷാജി, സിച്ച് സെൻ്ററിനെ പ്രതിനിധി അഷ്റഫ് എടനീർ, വൈറ്റ്ഗാർഡ് പ്രതിനിധി അജ്മൽ തളങ്കര, പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് പ്രതിനിധി കുമാരി ഫിദ, മാലിക്ക് ദീനാർ കോളേജ് ഓഫ് നഴ്‌സിംഗ് ലക്ചറർ കുമാരി ശ്വേത എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലി സി.എച്ച് സെൻ്റർ കാസർകോട് ആശുപത്രിയിലേക്ക് സംഭാവന നൽകിയ ഉപകരണങ്ങൾ ആശുപത്രി സുപ്രണ്ട് സി.എച്ച് സെൻ്റർ പ്രതിനിധി മുഹമ്മദ് തായലങ്ങാടിയിൽ നിന്ന് ഏറ്റുവാങ്ങി. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിജേഷ് കുമാർ നന്ദി പറഞ്ഞു. പായസ വിതരരണവും ഉണ്ടായിരുന്നു.
