നന്തിലത്ത് ജി -മാർട്ട് ഹൈടെക് ഷോറൂമിൽ കാസർകോട്ട് ആരംഭിച്ചു; വിലക്കിഴിവിൽ വിപണനം ആകർഷകമായി

You are currently viewing നന്തിലത്ത് ജി -മാർട്ട് ഹൈടെക് ഷോറൂമിൽ കാസർകോട്ട് ആരംഭിച്ചു; വിലക്കിഴിവിൽ വിപണനം ആകർഷകമായി

കാസർകോട്: സൗത്ത് ഇന്ത്യയിലെ ഗൃഹോപകരണ വിപണിയിലെ പ്രമുഖരായ ഗോപു നന്തിലത്ത് ജി- മാർട്ടിൻ്റെ 46-മത് ഷോറൂം ആരംഭിച്ചു. ബുധനാഴ്‌ച രാവിലെ കാസർകോട് നുള്ളിപ്പാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ. മുനീർ ഉദ്ഘാടനം ചെയ്‌തു.

വൈസ്. ചെയർപേഴ്‌സൺ ഷംസീത ഫിറോസ് ആദ്യ വിൽപ്പന നിർവഹിച്ചു.

നഗരസഭാ പ്രതിപക്ഷ നേതാവ് സവിത.കെ, വാർഡ് കൗൺസിലർ ശാരദ.ബി, നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി നന്തിലത്ത്, എക്സിക്യൂട്ടീവ് ഡയരക്ടർ അർജുൻ നന്തിലത്ത്, ഡയരക്ടർ ഐശ്വര്യ നന്തിലത്ത് എന്നിവർ ഭദ്രദീപം തെളിയിച്ചു.

ഗ്രൂപ്പ് സി.ഇ.ഒ പി.എ സുബൈർ, അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ ജോയ് എൻ.പി തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 70% വരെ വിലക്കിഴിവാണ് ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

0Shares