പരീക്ഷയിൽ അഭിമാന നേട്ടം; ഭാവിയുടെ വാഗ്‌ദാനമായ വഫ അഷ്‌റഫ് @ 1200 / 1200

You are currently viewing പരീക്ഷയിൽ അഭിമാന നേട്ടം; ഭാവിയുടെ വാഗ്‌ദാനമായ വഫ അഷ്‌റഫ് @ 1200 / 1200

ചെറുവത്തൂർ / കാസർകോട്: പ്ലസ്‌ടു സയൻസിൽ കുട്ടമത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വഫ അഷ്‌റഫിന് 1200 / 1200 മാർക്ക്. ഷാർജ ഇന്ത്യൻ സ്‌കൂൾ അധ്യാപകൻ കൊടക്കാട് വെള്ളച്ചാലിലെ കെ.അഷ്‌റഫിൻ്റെയും ജി.എം.ആർ.എസ്. വെള്ളച്ചാൽ അധ്യാപിക റസിയയുടെയും മകളാണ്.

കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്ന്‌ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ചിരുന്നു.

വഫ അഷ്‌റഫ് മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പം

ഇതേ വിദ്യാലയത്തിൽ പ്ലസ്‌ടു സയൻസിന് ചേർന്നാണ് വഫ അഷ്‌റഫ് അഭിമാന നേട്ടം കൈവരിച്ചത്. ഡോക്ടർ ആകാനാണ് ഒന്നാമത്തെ ആഗ്രഹമെന്ന് വഫ അഷ്‌റഫ് പറഞ്ഞു. നീറ്റ് പരീക്ഷയെഴുതി ഉപരിപഠനത്തിന് പോകാനാണ് ആഗ്രഹം.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസോടെ പാസായ വഫയുടെ സഹോദരി ഷിഫ അഷറഫ് ഇപ്പോൾ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥിനിയാണ്.

0Shares