ടാറ്റ ഹോസ്പിറ്റലിൽ മയ്യിത്ത് പരിപാലന സൗകര്യം; പ്രവർത്തനം തുടങ്ങി കാസർകോട് സി.എച്ച് സെൻ്റർ

  • Post category:local news
  • Reading time:1 min read
You are currently viewing ടാറ്റ ഹോസ്പിറ്റലിൽ മയ്യിത്ത് പരിപാലന സൗകര്യം; പ്രവർത്തനം തുടങ്ങി കാസർകോട് സി.എച്ച് സെൻ്റർ

കാസർകോട്: ചട്ടഞ്ചാൽ ടാറ്റ ഹോസ്പിറ്റലിൽ കോവിഡ് രോഗം കാരണം മരണപ്പെടുന്ന ആളുകളുടെ മയ്യിത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിപാലിക്കുന്നതിനും രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും കാസർകോട് സി.എച്ച് സെൻ്റർ പ്രവർത്തനം തുടങ്ങി.

അതിന്‍റെ ഭാഗമായി മയ്യിത്ത് പരിപാലന ടെന്റ് വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം സിറ്റിഗോൾഡ് ചെമനാട് പഞ്ചായത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈൻ കൈമാറി. ടാറ്റ കോവിഡ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തുന്നവരെ സഹായിക്കുന്നതിന് വേണ്ടി സിഎച്ച് സെൻ്ററിന്‍റെ ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി. സി.എച്ച് സെന്റർ ജനറൽ കൺവീനർ മാഹിൻ കേളോട്ട്, മുസ്‌ലിം ദേശീയ കൗൺസിൽ അംഗം കല്ലട്ര അബ്ദുൽ ഖാദർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് ഇടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ തെക്കിൽ, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂർ, മുസ്തഫ മച്ചിനടുക്കം, റഊഫ് ബായിക്കര, ഷാഫി ദേളി, ബികെ മുഹമ്മദ് ഷാ, വൈറ്റ് ഗാർഡ് പഞ്ചായത് ക്യാപ്റ്റൻ ടിപ്പു ഹസൻ എന്നിവർ സംബന്ധിച്ചു.

0Shares