കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പോലീസിന്‍റെ പ്രത്യേക പരിശോധന തുടരും

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പോലീസിന്‍റെ പ്രത്യേക പരിശോധന തുടരും

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍. അവശ്യ സാധനങ്ങള്‍ വിൽക്കുന്ന കടകൾ മാത്രമേ അനുമതി നൽകൂ. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പോലീസിന്‍റെ പ്രത്യേക പരിശോധന ഇന്നും തുടരും. അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ഡി.ജി.പി അറിയിച്ചു.

മൂന്നാംഘട്ട ലോക്ക് ഡൗണിന് ശേഷം കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് സംസ്ഥാന സർക്കാരും ഇളവുകളിലും നിയന്ത്രണങ്ങളും മാറ്റങ്ങള്‍ വരുത്തും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള വയനാട്ടില്‍ കർശന ജാഗ്രത തുടരുന്നു. നിലവില്‍ 17 രോഗികളാണ് ചികിത്സയിലുളളത്. കൂടാതെ രോഗലക്ഷണങ്ങളോടെ എട്ട് പേർ ആശുപത്രിയിലുണ്ട്.

2157 പേരാണ് ആകെ ജില്ലിയില്‍ നിരീക്ഷണത്തിലുള്ളത്. ആദിവാസി മേഖലകളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ മാനന്തവാടി താലൂക്കില്‍ വിവിധ പഞ്ചായത്തുകൾ അടച്ചിട്ട് കർശന ജാഗ്രത തുടരുകയാണ്.

0Shares