ഹൊസ്ദുര്‍ഗ് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തി

  • Post category:local news / sports
  • Reading time:1 min read
You are currently viewing ഹൊസ്ദുര്‍ഗ് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തി

കാസർകോട്: ഹൊസ്ദുര്‍ഗ് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. പടന്നക്കാട് ടര്‍ഫില്‍ നടന്ന ഫുട്ബോള്‍ മത്സരം മുന്‍ സന്തോഷ് ട്രോഫി താരം കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് ബി.ആര്‍.സി ബി.പി.സി കെ.പി.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. കാസര്‍കോട് എസ്.എസ്.കെ ഡി.പി.ഒ കെ.പി.രഞ്ജിത്ത് മുഖ്യാതിഥിയായി.

സെറിബ്രല്‍ പാള്‍സി കേരള ടീം ഗോള്‍ കീപ്പര്‍ ശ്യാമോഹന്‍, ശ്രാവണ്‍ സന്തോഷ്, എം.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.രാജഗോപാലന്‍ സ്വാഗതവും എം.സുമ നന്ദിയും പറഞ്ഞു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ബി.ആര്‍.സി ട്രെയിനര്‍ സുബ്രഹ്‌മണ്യന്‍ ജേഴ്സി സ്പോണ്‍സര്‍ ചെയ്തു. സൗമ്യ സൈമണ്‍, ടി.രാഹുല്‍, ദിവ്യ മേരി, ടി.പത്മരാജന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

0Shares