യുവകേരളം പദ്ധതിയിലൂടെ സൗജന്യ തൊഴിൽ പരിശീലനം; യുവതി-യുവാക്കൾക്ക് ഫെബ്രുവരി 8നകം അപേക്ഷിക്കാം

  • Post category:local news
  • Reading time:1 min read
You are currently viewing യുവകേരളം പദ്ധതിയിലൂടെ സൗജന്യ തൊഴിൽ പരിശീലനം; യുവതി-യുവാക്കൾക്ക് ഫെബ്രുവരി 8നകം അപേക്ഷിക്കാം

ചുള്ളിക്കര/കാഞ്ഞങ്ങാട്: കേരള സർക്കാർ നടപ്പാക്കുന്ന യുവകേരളം പദ്ധതിലൂടെ സൗജന്യ തൊഴിൽ പരിശീലനം പുതിയ ബാച്ച് ആരംഭിക്കുന്നു. എസ്.എസ്.എൽ.സി പൂർത്തിയാക്കിയ 18നും 35 നും ഇടയിൽ പ്രായമുള്ളവർക്ക്‌ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം. റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നിരവധി കോഴ്സുകൾ വിജയകരമായി നാപ്പിലാക്കിക്കൊണ്ടിരിക്കുന്ന കുടുംബശ്രീ വഴി തന്നെയാണ് ഇതും നടപ്പിലാക്കുന്നത്.

സൗജന്യ കമ്പ്യൂട്ടർ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, സോഫ്റ്റ്‌ സ്കിൽ
ട്രെയിനിങ്, പീരീഡിൽ സൗജന്യ ടാബ്ലറ്റ്, കമ്പ്യൂട്ടർ. യൂണിഫോം, സ്റ്റഡി മെറ്റീരിയൽ, ഭക്ഷണം, താമസം, തുടങ്ങിയവ സൗജന്യമായിരിക്കും. ഗവണ്മെന്റ് അപ്പ്രൂവ് സർട്ടിഫിക്കറ്റിനോടൊപ്പം, സർക്കാർ നിർദേശിച്ചിട്ടുള്ള സാലറിയോടെ ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ 100% ജോലിയും. ഫെബ്രുവരി 8 നകം അപേക്ഷ സമർപ്പിക്കുക.

എസ്.എ.എം.വി.ഐ.ടി എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ ഡോൺ ബോസ്കോ ചുള്ളിക്കരയിൽ നടത്തുന്ന ഈ ട്രെയിനിംഗ് പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 09544091917.

0Shares