സൗജന്യ തൊഴിൽ പരിശീലനവും ജോലിയും; യുവതി-യുവാക്കൾക്ക് അവസരം

  • Post category:local news / news
  • Reading time:1 min read
You are currently viewing സൗജന്യ തൊഴിൽ പരിശീലനവും ജോലിയും; യുവതി-യുവാക്കൾക്ക് അവസരം

ചുള്ളിക്കര/കാഞ്ഞങ്ങാട്: കോഴിക്കോട് ദേവഗിരി കോളേജ് ക്യാമ്പസിൽ കേന്ദ്ര-കേരള സർക്കാരുകളും, കുടുംബശ്രീയും, സ്റ്റാർസ് കോഴിക്കോടും സംയുക്തമായി നടത്തുന്ന ഡി.ഡി.യു- ജി.കെ.വൈ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പത്താംതരം പഠിച്ച എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന ആൺകുട്ടികൾക്ക് അഡ്വാൻസ് വെൽഡിങ് ആന്റ് ഗ്യാസ് കട്ടിംഗ് കോഴ്സിലേക്കുള്ള പ്രവേശന സെലക്ഷൻ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്കൂളിൽ 2021 ഫെബ്രുവരി 8ന് തിങ്കളാഴ്ച നടക്കും.

പ്ലസ് ടു കഴിഞ്ഞ എസ്.സി, എസ്.ടി, ജനറൽ, ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന പ്ലസ്ടുകാർക്ക് ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്കും യുവതി-യുവാക്കൾക്ക് അപേക്ഷിക്കാം. അഡ്മിഷനും വിവരങ്ങൾക്കും വിളിക്കുക: 09544091917.

0Shares