റെയിൽവേയുടെത് വഞ്ചനാപരവും ക്രൂരമായ തീരുമാനം; കേരളത്തോട് അവഗണന തുടരുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing റെയിൽവേയുടെത് വഞ്ചനാപരവും ക്രൂരമായ തീരുമാനം; കേരളത്തോട് അവഗണന തുടരുന്നു

കാസർകോട് / കണ്ണൂർ: ക്രിസ്മസ് പുതുവത്സര അവധിക്കാല പ്രത്യേക വണ്ടികൾ മലബാറിന് നിഷേധിച്ച റെയിൽവേയുടെ വഞ്ചനാപരവും ക്രൂരമായ തീരുമാനത്തിനെതിരെ കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. സംഭവത്തിൽ പ്രതിഷേധിച്ച്റെയിൽവേ മന്ത്രി, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ റെയിൽവേ ബോർഡ് ചെയർമാൻ, സതേൺ റെയിൽവേ ജനറൽ മാനേജർ
രാജ് മോഹൻ ഉണ്ണിത്താൻ കെ.സുധാകരൻ, എം.കെ രാഘവൻ, കെ.മുരളീധരൻ, അബ്ദുല്ല കുട്ടി എന്നിവർക്ക്
നിവേദനം നൽകി.

വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും സാധാരണക്കാരുമായ പതിനായിരക്കണക്കിന് യാത്രക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എല്ലാ അവധിക്കാലത്ത് നാട്ടിൽ എത്തിപ്പെടാൻ കഴിയാതെ പ്രതിസന്ധിയിലാകും. സാധാരണ മംഗലാപുരം- തിരുവനന്തപുരം റൂട്ടിൽ അവധിക്കാല പ്രത്യേക വണ്ടികൾ അനുവദിക്കാറുണ്ട്. ഈത്തവണ തികച്ചും ഏകപക്ഷീയമായി മലബാറിനെ അവഗണിച്ചുകൊണ്ട് എറണാകുളത്തും കൊല്ലത്തേക്കും നാഗർകോവിലേക്ക് മാത്രമാണ് റെയിൽവേ അവധിക്കാല വണ്ടികൾ ഓടിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

റെയിൽവേയുടെ അന്യായവും ഇരട്ടത്താപ്പ് കാണിക്കുന്ന നടപടി ആണെന്നും ജനറൽ സെക്രട്ടറി ആർ.പ്രശാന്ത് കുമാർ ചാനൽ ആർ.ബിയോട് അറിയിച്ചു. മലബാറിലെ എല്ലാ എം.പിമാരെയും അവഹേളിക്കുന്ന തരത്തിലുള്ള ഒരു നടപടിയായി മാത്രമേ ഇതിനെ കാണാൻ പറ്റുമെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. മലബാറിനോട് എക്കാലത്തുമുള്ള കാണിക്കുന്ന ക്രൂരവും ന്യായവിരോധവും ആയ നടപടിയുടെ തുടർച്ചയാണെന്നും പറഞ്ഞു.

തെറ്റായ ഈ നടപടി തിരുത്തി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും എത്രയും പെട്ടെന്ന് അവധിക്കാല ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. പാസഞ്ചേഴ്സ് അസോസിയേഷനുകൾ ഉന്നയിക്കുന്ന കാര്യങ്ങളിൽ യാതൊരുവിധ ഗുണവും ലഭിക്കാത്തത് നിരാശജനകമാണെന്നും അറിയിച്ചു.

0Shares