പീഡനക്കേസ് പ്രതി ഫ്രാങ്കോ തൃശൂർ രൂപതയുടെ കലണ്ടറിൽ; കലണ്ടർ കത്തിച്ച് പ്രതിഷേധിച്ച് വിശ്വാസികള്‍

  • Post category:news
  • Reading time:1 min read
You are currently viewing പീഡനക്കേസ് പ്രതി ഫ്രാങ്കോ തൃശൂർ രൂപതയുടെ കലണ്ടറിൽ; കലണ്ടർ കത്തിച്ച് പ്രതിഷേധിച്ച് വിശ്വാസികള്‍

തൃശൂർ രൂപതയുടെ പേരിൽ പുറത്തിറക്കിയ 2021 വർഷത്തെ കലണ്ടറിൽ കുപ്രസിദ്ധ പീഡന കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പള്ളിക്കു മുന്നിലാണ് ഇന്ന് വിശ്വസികൾ കലണ്ടർ കത്തിച്ച് പ്രതിഷേധിച്ചത്. കേരള കത്തോലിക്കാ വിമോചന സമിതിയുടെ (കെ.സി.ആർ.എം) നേതൃത്വത്തിൽ കലണ്ടർ കത്തിച്ചായിരുന്നു പ്രതിഷേധം.

“കന്യാസ്ത്രീ പീഡകൻ എന്നറിയപ്പെടുന്ന ഫ്രാങ്കോയുടെ ചിത്രം വെച്ചുള്ള കലണ്ടറാണ് അവർ പുറത്തിറക്കിയിരിക്കുന്നത്. അത് കേരള കത്തോലിക്കാ സഭയെ അപമാനിക്കുന്നതാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. 2018-ൽ ഫ്രാങ്കോയുടെ ചിത്രം കലണ്ടറിൽ ഉൾപ്പെടുത്തരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തുടർന്നുള്ള വർഷങ്ങളിലെല്ലാം ഫ്രാങ്കോയുടെ ചിത്രം കലണ്ടറിൽ അവർ ഉൾപ്പെടുത്തി. ഇതിൽ ക്രൈസ്തവ ജനതയ്ക്ക് വേദനയും അമർഷവും ഉണ്ട്. ഇത്തരത്തിലുള്ള പ്രവർത്തികൾ സഭാ നേതൃത്വം കാണിച്ചാൽ പ്രതിഷേധിക്കുമെന്നതിന്‍റെ സൂചനയായി ഇതു കണക്കാക്കണം.” കെ.സി.ആർ.എം പ്രസ്താവനയില്‍ വ്യക്തമാക്കി.

0Shares