കാസർകോട് ചെർക്കളയിൽ സ്വകാര്യ ബസ് തട്ടി നാലു വയസുകാരൻ മരിച്ചു; മാതാവിന് പരിക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ചെർക്കളയിൽ സ്വകാര്യ ബസ് തട്ടി നാലു വയസുകാരൻ മരിച്ചു; മാതാവിന് പരിക്ക്

കാസർകോട് ജില്ലയിലെ ചെർക്കളയിൽ സ്വകാര്യ ബസ് തട്ടി നാലു വയസുകാരൻ മരിച്ചു. സീതാംഗോളി മുഗു റോഡിലെ ആഷിക് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ അച്ഛനമ്മമാർക്കൊപ്പം നിൽക്കുമ്പോഴായിരുന്നു അപകടം.

അപകടത്തിൽ മാതാവിന് നിസ്സാര പരിക്കേറ്റു. കാസർകോട്- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസ് തട്ടിയാണ് അപകടം.

0Shares