
ബന്തടുക്ക/കാസർകോട്: മുൻ ആർ.എസ്.പി ലോക്കൽ സെക്രട്ടറി ആയിരുന്ന ബിജു ജോസഫും കുടുംബവും സി.പി.എമ്മിൽ ചേർന്നു. സി.പി.എം പടുപ്പ് ലോക്കൽ സെക്രട്ടറി കെ.എൻ രാജൻ, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സജു അഗസ്റ്റിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

യോഗത്തിൽ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് സ്ഥാനാർത്ഥി മധു ആനക്കല്ല്, ബേഡകം ഏരിയാ കമ്മിറ്റി അംഗം ഓമനാ രാമചന്ദ്രൻ, പടുപ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എ ബേബി, ആയിത്തൻ, രാഘവൻ, കെ.ജെ രാജു എന്നിവർ പങ്കെടുത്തു. സിംജോ സ്വാഗതവും ജോസഫ് അധ്യക്ഷതയും വഹിച്ചു.
