പഴയ കാല മുസ്‌ലിം ലീഗ് പ്രവർത്തകൻ പള്ളം അബ്ദുല്ല ഹാജി നിര്യാതനായി

  • Post category:local news / obitury
  • Reading time:1 min read
You are currently viewing പഴയ കാല മുസ്‌ലിം ലീഗ് പ്രവർത്തകൻ പള്ളം അബ്ദുല്ല ഹാജി നിര്യാതനായി

മുളിയാർ/ കാസർകോട്:പൊവ്വൽ ജമാ അത്ത് മുൻ ഭാരവാഹി യും പഴയ കാല മുസ്‌ലിം ലീഗ് പ്രവർത്തകനുമായ പള്ളം അബ്ദുല്ല ഹാജി (96 വയസ്സ്) നിര്യാതനായി. നബീസയാണ് ഭാര്യ. മക്കൾ: മുഹമ്മദ്, അബ്ദുൾ റഹിമാൻ, അബ്ദുൽ ഖാദർ, അബ്ബാസ്, ഹമീദ്, സിറാജുദ്ധീൻ, നാസർ, ബീഫാത്തിമ.

മരുമക്കൾ: അബ്ദുൽ ഖാദർ ഹാജി (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ) ബീഫാത്തിമ, ഹാജറ, സുബൈദ, സഫിയ, സഫീറ, ഹസീന, സുമയ്യ. സഹോദരങ്ങൾ ആസ്യമ്മ, പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ ഹാജി, അബ്ബാസ് ഹാജി, ആയിഷ. മൃതദേഹം പൊവ്വൽകോട്ട പള്ളിയിൽ തിങ്കളാഴ്ച വൈകിട്ട് 5.30ന് ഖബറടക്കി.

0Shares