
മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയില്‍ നിന്ന് അഗത്വം സ്വീകരിച്ചു. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കും. വികസന കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരാജയമാണ്, സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാ നടപടി നേരിട്ടു, ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നുമായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്.വികസനകാര്യത്തില്‍ കേരളത്തിന് മുന്നോട്ട് പോകാന്‍ ഈ പോക്ക് പോയാലാവില്ല. യു.ഡി.എഫിന്‍റെയും എല്‍.ഡി.എഫിന്‍റെയും നയങ്ങള്‍ പരാജയമാണ്’ ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.
