
സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്ന ട്രെയിന്‍ തിരികെ വന്ന യാത്രക്കാരെ കയറ്റി. ആലപ്പുഴ ജില്ലയിലെ ചെറിയനാടാണ് സംഭവം. ഷൊര്‍ണൂരിലേക്ക് പോകുകയായിരുന്ന വേണാട് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റിനാണ് അബദ്ധം സംഭവിച്ചത്.
മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ ചെറിയനാട് സ്റ്റേഷനില്‍ രാവിലെ 7.45 ഓടെയാണ് സംഭവം. എന്നാല്‍ ട്രെയിന്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തി. അഞ്ഞൂറ് മീറ്ററിലധികം പിന്നിലേക്കെടുത്താണ് ട്രെയിൻ തിരികെ വന്നത്. ഒട്ടേറെ പതിവ് യാത്രക്കാര്‍ സ്റ്റേഷനില്‍ കാത്തുനില്‍ക്കെയാണ് ട്രെയിന്‍ നിര്‍ത്താതെ പോയത്.

എന്നാല്‍ പിഴവ് മനസിലായതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ 700 മീറ്ററോളം പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കയറ്റി യാത്ര തുടര്‍ന്നു. ചെറിയനാട് സ്റ്റേഷനില്‍ സിഗ്‌നലോ സ്റ്റേഷന്‍ മാസ്റ്ററോ ഇല്ലാതിരുന്നതാണ് ലോക്കോ പൈലറ്റിൻ്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ലോക്കോ പൈലറ്റുമാരോട് വിശദീകരണം തേടുമെന്നും അധികൃതര്‍ അറിയിച്ചു.
