
വര്‍ക്കലയില്‍ ആന്‍റി കൊറോണ ജ്യൂസ് എന്ന പേരില്‍ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിയെ പോലീസ് പിടികൂടി താക്കീത് നല്‍കി. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോര്‍ഡ് സ്ഥാപിച്ച ഉടമയായ വിദേശിയെയാണ് വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്ത് വിട്ടയച്ചത്.

ക്ലിഫില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനെയാണ് പോലീസ് താക്കീത് നല്‍കി വിട്ടയച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേര്‍ത്തു തയാറാക്കിയ പ്രേത്യേക ജ്യൂസിന് ഇവിടെ 150 രൂപയാണ് ഈടാക്കിയിരുന്നത്.
