തിരുമ്മൽ ചികിത്സക്കിടെ വിദേശ വനിതയെ പീഡിപ്പിച്ചു; ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ലൈംഗിക അതിക്രമം നടത്തിയതായും പരാതി, പോലീസ് കേസെടുത്തു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing തിരുമ്മൽ ചികിത്സക്കിടെ വിദേശ വനിതയെ പീഡിപ്പിച്ചു; ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ലൈംഗിക അതിക്രമം നടത്തിയതായും പരാതി, പോലീസ് കേസെടുത്തു

മാനന്തവാടി / വയനാട്: തിരുനെല്ലിയില്‍ വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. നെതര്‍ലന്‍ഡ്‌സ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വയനാട് സന്ദര്‍ശിക്കാനായി എത്തിയ ഇരുപത്തിയഞ്ചുകാരി വിദേശ വനിതക്ക് നേരെയാണ് അതിക്രമം നടന്നത്.

തിരുമ്മു ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴി യുവതി തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ എത്തിയത്. നെതര്‍ലന്‍ഡ്‌സില്‍ തിരിച്ചെത്തിയ ശേഷം എ.ഡി.ജി.പിക്ക് ഇ -മെയില്‍ വഴി പരാതി അയയ്ക്കുക ആയിരുന്നു.

ഈ മാസം പതിനാലിനാണ് പരാതി നല്‍കിയത്. ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി പറയുന്നത്. പരാതി ലഭിച്ച് ഒരാഴ്‌ചയോളമായിട്ടും നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി.

എന്നാല്‍ സംഭവത്തില്‍ വീഴ്‌ചയില്ലെന്ന് പൊലീസ് അറിയിച്ചു. കേസെടുത്തെങ്കിലും നല്‍കിയ പരാതിയില്‍ പൂര്‍ണമായ വിവരങ്ങള്‍ ഇല്ലാത്തതിനാലാണ് മറ്റു നടപടികളിലേക്ക് കടക്കാന്‍ സാധിക്കാത്തതെന്നും പൊലീസ് അറിയിച്ചു.

0Shares