
കാറഡുക്ക / കാസർകോട്: കലോൽസവത്തിൽ നാല് വ്യത്യസ്‌ത ഇനം മത്സരങ്ങളിൽ കൈനിറയെ സമ്മാനങ്ങൾ നേടി ബദ്രി.എം നായർ. ജില്ലാ മേളയിൽ സംസ്‌കൃത ഗാനാലാപനം, അഷ്‌ടപദി എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ലഭിച്ചു.
ഹൊസ്ദുർഗ് സബ്‌ജില്ലയിൽ ഗിറ്റാർ, ചെണ്ടമേളം, എന്നിവയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാംതരം വിദ്യാർത്ഥിയാണ്.
കലയിൽ നിരവധി പ്രശസ്‌തരായ ഗരുക്കന്മാരുടെ ശിക്ഷണത്തിലാണ് പഠനം. സംസ്‌കൃത കലോത്സവത്തിൽ സ്‌കൂളിലെ അധ്യാപകരായ ജയൻ, ബിന്ദു എന്നിവരുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു.

സമ്മാനത്തിൽ തൃപ്‌തനായ ബദ്രിക്ക് കലാപ്രവർത്തനം ജീവനാണ്. സ്വന്തം പ്രയത്നത്താൽ ആണ് മേളയിൽ തിളങ്ങിയത്.
ആലപ്പുഴ ജില്ലയിൽ നിന്നും ബാങ്ക് ജോലിക്കായി അച്ഛൻ്റെ ആവശ്യാർഥം നീലേശ്വരത്ത് എത്തിയതാണ് ബദ്രി. മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഷോ, സൂപ്പർ 4 ജൂനിയേഴ്‌സിൽ റണ്ണർ അപ്പ് വിജയിയാണ്. വിമുക്തഭടൻ മനു മോഹൻ്റെ മകനാണ്. അധ്യാപികയായ അമ്പിളിയാണ് അമ്മ. സംസ്ഥാന തലത്തിൽ സഹോദരി മാളവികയും നേരത്തെ ജേതാവായിരുന്നു.
Report: Peethambaran Kuttikol
