കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ഏഴ് കുട്ടികൾ ആശുപത്രിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ഏഴ് കുട്ടികൾ ആശുപത്രിയിൽ

കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഈ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. വനിതാ ഹോസ്റ്റലിലെ 15 വിദ്യാർത്ഥിനികൾക്കാണ് വിഷബാധയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഇന്നലെ ചായയ്ക്കൊപ്പം കഴിച്ച പലഹാരത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്നു. ഛർദിൽ അടക്കമുള്ള പ്രശ്നങ്ങളുമായി ഇന്നലെ ഏതാനും കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കൂടുതൽ കുട്ടികൾക്ക് ലക്ഷണം കണ്ടതോടെയാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധ എങ്ങനെ ഉണ്ടായി എന്നതുസംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares