സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; സംഭവം കന്യാകുമാരി തീരത്ത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; സംഭവം കന്യാകുമാരി തീരത്ത്

കടല്‍ പ്രക്ഷുബ്‌ദമായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബീച്ചില്‍ അനധികൃതമായി കയറി നീന്തുകയായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു. ‘അടച്ചിട്ട ലെമൂര്‍ ബീച്ചില്‍ തെങ്ങിന്‍ തോപ്പിലൂടെയാണ് സംഘം എത്തിയത്.

കടല്‍ പ്രക്ഷുബ്‌ദമായതിനാല്‍ അടച്ചിട്ടിരിക്കുക ആയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്, കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ.സുന്ദരവതനം പറഞ്ഞു.

തിരുച്ചിറപ്പള്ളിയിലെ എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വലിയ സംഘത്തിൻ്റെ ഭാഗമായ സംഘം ഞായറാഴ്‌ച കന്യാകുമാരിയില്‍ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.

അവര്‍ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞ് വിനോദ സഞ്ചാര നഗരം കാണാന്‍ തിരിഞ്ഞു, അതില്‍ ഒരു സംഘമാണ് സ്വകാര്യ ബീച്ചില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്‌ച ചെന്നൈയില്‍ നിന്നുള്ള മൂന്ന് പേര്‍ മറ്റൊരു ബീച്ചില്‍ മുങ്ങി മരിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

0Shares