
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം എസ്. എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് ആർ ആർ ആർ. മൾട്ടി സ്റ്റാർ ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടും എത്തുന്നുണ്ട്. ആലിയ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ആർ ആർ ആറിന് ഉണ്ട്.
ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജനുവരിയിൽ റിലീസിന് ഒരുങ്ങവെ, ചിത്രത്തിൻ്റെ പിന്നാമ്പുറ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. പ്രധാനം ഇതിൽ അഭിനയിക്കുന്നതിന് വേണ്ടി ആലിയ ഭട്ടിന് നൽകിയ പ്രതിഫലമാണ്. വെറും പതിനഞ്ച് മിനിറ്റ് മാത്രമാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നാൽ ഈ പതിനഞ്ച് മിനിറ്റ് അഭിനയിക്കുന്നതിന് വേണ്ടി അഞ്ച് കോടിയോളം രൂപ പ്രതിഫലമായി വാങ്ങിയെന്നാണ് സൂചന. ആർ ആർ ആറിൽ ഒറ്റ സീനിൽ മാത്രമാണ് ആലിയ പ്രത്യക്ഷപ്പെടുന്നുള്ളെങ്കിലും, പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അതരിപ്പിച്ചിരിക്കുന്നത്.
പത്ത് ദിവസം മാത്രമാണ് ആലിയയുടെ സീനുകള്‍ ഷൂട്ട് ചെയ്തത്. ജനുവരി ഏഴിനാണ് ചിത്രം തീയറ്ററുകളിൽ എത്തുക. ലോകം മുഴുവനുമായി വമ്പന്‍ റിലീസ് ആയിരിക്കും ആർ ആർ ആറിന്റേത്. അജയ് ദേവ്ഗൺ, ജൂനിയർ എൻ ടി ആർ, റാം ചാരൻ തേജ, ശ്രിയ ശരൺ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ആർ ആർ ആർ.
