
ഇ.എം.സി.സി സംഘവുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. അന്ന് എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ചര്‍ച്ചയിലല്ല നയത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്നതിലാണ് കാര്യമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മേഴ്സിക്കുട്ടിയമ്മയും ഇ.എം.സി.സി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുന്ന ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഫിഷറീസ് മന്ത്രിയുടെ വിശദീകരണം. സ്വപ്നയുടെ ഒപ്പമുള്ള ചിത്രമുള്ളതിനാല്‍ ചെന്നിത്തല സ്വര്‍ണം കടത്തിയെന്ന് പറയാനാവുമോയെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. അതേസമയം, വിവാദം ശക്തമാകുന്നതിനിടെ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
