ജില്ലയിലെ ആദ്യ ‘പോസ്റ്റ് കോവിഡ് ക്ലിനിക്’ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

  • Post category:health / local news
  • Reading time:1 min read
You are currently viewing ജില്ലയിലെ ആദ്യ ‘പോസ്റ്റ് കോവിഡ് ക്ലിനിക്’ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

കാസര്‍കോട്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ ചികിത്സ തേടി രോഗം ഭേദമായ (കാറ്റഗറി സി വിഭാഗം) രോഗികള്‍, കോവിഡ് ഭേദമായ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തുടര്‍ചികിത്സ നല്‍കുന്നതിനായി ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക് ചൊവ്വാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

തിങ്കള്‍ ,ബുധന്‍ ,വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12:30 വരെയാണ് ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇത്തരം ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എ. വി ഡോ .രാംദാസ് അറിയിച്ചു .

0Shares