ലോഡ്ജിൽ പരിശോധനയ്‌ക്കെത്തിയ പോലീസിന് നേരെ പടക്കമേറ്; കഞ്ചാവും പൈലറ്റ് ഗണ്ണുമായി രണ്ട് പേർ പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing ലോഡ്ജിൽ പരിശോധനയ്‌ക്കെത്തിയ പോലീസിന് നേരെ പടക്കമേറ്; കഞ്ചാവും പൈലറ്റ് ഗണ്ണുമായി രണ്ട് പേർ പിടിയിൽ

ലോഡ്ജിൽ പരിശോധനയ്‌ക്കെത്തിയ പോലീസിന് നേരെ ലഹരിമരുന്ന് സംഘം ആക്രമണം നടത്തി. പോലീസിന് നേരെ പടക്കമെറിഞ്ഞായിരുന്നു ഇവരുടെ ആക്രമണം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി അടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുറിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു. കിള്ളിപ്പാലത്തെ കിള്ളി ടവേഴ്‌സ് ലോഡ്ജിൽ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ലോഡ്ജിലെ 104ാം നമ്പർ മുറിയിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് എത്തിയത്. എന്നാൽ പോലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കൾ പൊലീസുകാർക്ക് നേരെ പടക്കമെറിയുകയായിരുന്നു.

ബഹളത്തിനിടെ രണ്ട് പേർക്ക് പുറത്തേക്ക് ഓടിരക്ഷപെടുകയായിരുന്നു. തിരുവനന്തപുരം കടയ്ക്കൽ നെടുങ്കാട് സ്വദേശി രജീഷ്(22) വെള്ളായണി സ്വദേശിയായ 17-കാരൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് അഞ്ച് കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എ.യും രണ്ട് പെല്ലറ്റ് ഗണ്ണുകളും ഒരു ലൈറ്റർ ഗണ്ണും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് മൊബൈൽഫോണുകളും രണ്ട് വെട്ടുകത്തികളും കണ്ടെടുത്തു.

0Shares