സംസ്ഥാന സെക്രട്ടേറിയറ്റിലെ തീപിടുത്തം: ചീഫ് സെക്രട്ടറി പോലും എത്തുന്നതിന് മുമ്പ് കെ. സുരേന്ദ്രൻ എത്തിയത് സംശയകരം; അന്വേഷണം നടത്താന്‍ മന്ത്രിസഭാ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന സെക്രട്ടേറിയറ്റിലെ തീപിടുത്തം: ചീഫ് സെക്രട്ടറി പോലും എത്തുന്നതിന് മുമ്പ് കെ. സുരേന്ദ്രൻ എത്തിയത് സംശയകരം; അന്വേഷണം നടത്താന്‍  മന്ത്രിസഭാ തീരുമാനം

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് പിന്നാലെ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അകത്തു കടന്നത് വൻ സുരക്ഷ വീഴ്ചയെന്ന് മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തൽ. സുരേന്ദ്രനെതിരെ കൻ്റോൺമെൻ്റ് പോലീസാണ് കേസെടുത്തത്.

തീപിടുത്തമുണ്ടായി മിനിറ്റുകൾക്കകമാണ് കെ സുരേന്ദ്രൻ സ്ഥലത്ത് എത്തിയത്. ചീഫ് സെക്രട്ടറി പോലും എത്തുന്നതിന് മുമ്പ് സുരേന്ദ്രൻ എത്തിയത് സംശയകരമാണ്. വിഷയത്തിൽ അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ചു കടന്നു, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു തുടങ്ങിയ, കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.അതേപോലെ തന്നെ വി എസ് ശിവകുമാറിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

0Shares