
തമിഴ്‌നാട്ടിൽ താരസംഘടന ഓഫീസിൽ തീപിടിത്തം.വിലപ്പെട്ട ചില രേഖകള്‍ കത്തി നശിച്ചു . തെന്നിന്ത്യന്‍ താരസംഘടനയായ നടികര്‍ സംഘത്തിന്‍റെ ഓഫീസിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. ടി നഗറിലെ ഗംഗൈ കാരെയ് പുരത്തെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്.

ഇന്ന് പുലര്‍ച്ച നാല് മണിയോടെയായിരുന്നു സംഭവം. പ്രാഥമിക അന്വേഷണത്തില്‍ വൈദ്യുത ചോര്‍ച്ചയാണ് തീപിടിത്തതിന് കാരണമെന്നാണ് കരുതുന്നത്. പ്രധാനപ്പെട്ട രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചെന്നാണ് റിപ്പോര്‍ട്ട് . മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് തീ അണച്ചത്.
