
കാസർകോട്; ജില്ലയിലെ അണങ്കൂരിലെ മണ്ണെണ്ണ ഗോഡൗണിൽ തീപിടുത്തം. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. മണ്ണെണ്ണയായിരുന്നതിനാൽ തന്നെ തീ വളരെപ്പെട്ടെന്നു പടരുകയും സമീപത്തെ വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്യുകയായിരുന്നു. കാസർകോട് നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഗോഡൗണിൻ്റെ സമീപത്തുണ്ടായിരുന്ന വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. അപകടം ഉണ്ടാകുമ്പോൾ ഗോഡൗണിൽ ആളുകൾ ഇല്ലാതിരുന്നു എന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

വളരെ ഉയരത്തിൽ തീ ആളുന്ന അവസ്ഥയാണ് ഉണ്ടായതെങ്കിലും നിലവിൽ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചു. ഗോഡൗണ് പൂർണ്ണമായും കത്തിനശിച്ച അവസ്ഥയിലാണ്. വാഹനങ്ങൾക്ക് ചെറിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചത്.
