അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ ശനിയാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തം; ഒഴിവായത് വലിയ ദുരന്തം; തീ നിയന്ത്രണ വിദേയമാക്കിയത് 8 ഫയർ യൂണിറ്റുകൾ ചേർന്ന്; കൂടുതൽ അറിയാം..

You are currently viewing അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ ശനിയാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തം; ഒഴിവായത് വലിയ ദുരന്തം; തീ നിയന്ത്രണ വിദേയമാക്കിയത് 8 ഫയർ യൂണിറ്റുകൾ ചേർന്ന്; കൂടുതൽ അറിയാം..

കാസറഗോഡ്: അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ പ്ലൈവുഡ് ഫാക്ടറിയിൽ ശനിയാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശ നഷ്ടം കണക്കാക്കുന്നു. മാർക്ക് വുഡ് (Markwood) എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾ സംഭവിച്ചതായാണ് വിലയിരുത്തൽ. കാസർകോട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച് ശനിയാഴ്ച പുലർച്ചെ 3.40 മണിയോടെയാണ് സംഭവം. തീപിടിത്ത വിവരം ലഭിച്ച ഉടൻ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. എന്നാൽ ഫാക്ടറിയുടെ ഉല്പാദന കേന്ദ്രത്തിലേക്ക് തീ അതിവേഗം പടർന്നതും രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കി. പിന്നീട് കൂടുതൽ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിദേയമാക്കിയത്. കാസറഗോഡ് നിലയത്തിലെ 2 യൂണിറ്റുകൾക്ക് പുറമെ ഉപ്പളയിൽ നിന്നും കുറ്റിക്കോൽ കാഞ്ഞങ്ങാട് നിലയത്തിൽ നിന്നും അടക്കം 8 ഫയർ യൂണിറ്റുകൾ എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണ വിദേയമാക്കിയത്.

ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ, സ്റ്റേഷൻ ഓഫീസർ ഹർഷ കെ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യം അഗ്നി നിവാരണ പ്രവർത്തനം ആരംഭിച്ചത്. ഫയർ ഓഫീസർ മാരായ നൗഫൽ, അശ്വിൻ പി.എം, ജിതിൻ കൃഷ്ണൻ, ഹോം ഗാർഡ് മാരായ വിജിത്ത് നാഥ്, പ്രസാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പ്രസീദ് എന്നിവർ ഒന്നാമത്തെ യൂണിറ്റിലും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിൻ്റെ നേതൃത്വത്തിലും രണ്ടാമത്തെ യൂണിറ്റും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ജിജോ ജെ.ബി, രമേശ്‌ എൻ ഹോം ഗാർഡുമാരായ രാഗേഷ് എൻ പി, ഫയർ ആൻഡ് റെസ്സ്സ് ഓഫീസർ ഡ്രൈവർ അജേഷ് എന്നിവർ മറ്റു യൂണിറ്റുകൾക്ക് സപ്പോർട്ട് ആയും എത്തിച്ചേർന്നു.

ഫാക്ടറിയുടെ ഷെഡും യന്ത്രസാമഗ്രികളും വലിയ അളവിൽ കത്തിനശിച്ചു. നിർമ്മാണത്തിനായി തയ്യാറാക്കി വെച്ചിരുന്ന ഉല്പന്നങ്ങളും തീപിടിത്തത്തിൽ കത്തിയമർന്നു. പ്ലൈവുഡ് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കളും മരത്തടികളും ഉണങ്ങിയ പ്ലൈവുഡ് ഷീറ്റുകളുമാണ് തീയുടെ തീവ്രത വർദ്ധിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചതെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസമയത്ത് ഫാക്ടറിയിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തീ പിടുത്ത കാരണം വ്യക്തമല്ല.

0Shares